ലോക്ഡൗണ്‍ മൂലം മദ്യപാനം നിര്‍ത്തി, മദ്യത്തിനു ചെലവാക്കേണ്ടിയിരുന്ന പണം കോവിഡ് ദുരന്ത നിവാരണ ഫണ്ടിലേക്കു നല്കി
ഇരിങ്ങാലക്കുട: കഴിഞ്ഞ ഒരു മാസമായി മദ്യശാലയും ബാറുകളും അടഞ്ഞു കിടക്കുന്നതിനാല്‍ മദ്യപിച്ചാല്‍ ചെലവാക്കേണ്ടിയിരുന്ന പണം 11,111 രൂപ എംഎല്‍എയുടെ കോവിഡ് ദുരന്ത നിവാരണ ഫണ്ടിലേക്കു സംഭാവന ചെയ്തു. നടവരമ്പിലെ കരാത്രകാരന് ദേവസിക്കുട്ടിയാണ് തുക വിദ്യാഭ്യാസ-സാമൂഹ്യനീതിവകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദുവിനു കൈമാറിയത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സന്നിഹിതനായി. വിന്‍സെന്‍ കരാത്ര വിദേശത്തു നിന്ന് ജോലി എല്ലാം പോയി നാട്ടില്‍ വന്ന് തുടങ്ങിയ കപ്പ കൃഷിയില്‍ നിന്നും കിട്ടിയ മുഴുവന്‍ തുകയായ 10,000 രൂപയും തദവസരത്തില്‍ മന്ത്രിക്കു കൈമാറി.