വേളൂക്കര ഒന്നാം വാര്‍ഡില്‍ നമുക്കായ് കാമ്പയിന് നടത്തി
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു ‘ആഘോഷങ്ങളും അനുസ്മരണങ്ങളും’ നമുക്കായ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണു കാമ്പയിന് നടപ്പാക്കുന്നത്. വാര്‍ഡില്‍ ഉണ്ടാകുന്ന ആഘോഷങ്ങളിലും അനുസ്മരണങ്ങളിലും സാധാരണ ചെലവാക്കാറുള്ള പണം ഉപയോഗിച്ച് സാനിറ്റൈസര്‍, മാസ്ക്, ഹാന്‍ഡ് വാഷ് മുതലായ സാധനങ്ങള്‍ വാര്‍ഡിലെ എല്ലാ വീട്ടിലും എത്തിക്കുന്നതാണു കാമ്പയിന്. വേളൂക്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് തല കാമ്പയിന് താഴത്തുവീട്ടില്‍ ഗംഗാധരന് ഭാര്യ സാവിത്രിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ 900 മാസ്കുകള്‍ കുടുംബാംഗങ്ങളില്‍ നിന്നും ഏറ്റുവാങ്ങി ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എ.ടി. ശശി, വാര്‍ഡ് മെമ്പര്‍ വി.എച്ച്. വിജീഷ് എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലം പഞ്ചായത്തില്‍ പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ നടത്തി
പൂമംഗലം പഞ്ചായത്തില്‍ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികളിലേക്ക് അടുക്കള ഉപകരണങ്ങളുടെ വിതരണം നടത്തി
മികച്ച പഞ്ചായത്തിനുള്ള മഹാത്മാ പുരസ്ക്കാരം പൂമംഗലം പഞ്ചായത്തിന്
തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം; മഹാത്മാ പുരസ്കാരം പൂമംഗലം പഞ്ചായത്തിന്
പൂമംഗലം പഞ്ചായത്തിന്റെ വികസന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു