സ്പെഷല്‍ സബ് ജയിലില്‍ മത്സ്യകൃഷിയുടെ വിളവെടുപ്പു നടത്തി
ഇരിങ്ങാലക്കുട: സ്പെഷല്‍ സബ് ജയിലില്‍ സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള മത്സ്യകൃഷിയുടെ വിളവെടുപ്പു മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയന് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ജോണ്സന് ബേബി, വെല്‍ഫയര്‍ ഓഫീസര്‍ ഒ.ജെ. തോമസ്, അസിസ്റ്റന്റ് സൂപ്രണ്ട് കെ.എം. ആരിഫ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ കെ.ജെ. ജോണ്സന്, കെ.ആര്. ആല്‍ബി, വി. അഭിലാഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ പി.ജി. ബിനോയ്, കെ.എസ്. സൂരജ്, പി.ജി. ജിബീഷ്, പി.എസ്. അജേന്ദ്രന്‍, എ.ബി. രതീഷ് എന്നിവര്‍ നേതൃത്വം നല്കി. ചിത്രലാട ഫിലോപ്പിയ ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെയാണു സബ് ജയിലിലെ പടുതാകുളത്തില്‍ വളര്‍ത്തിയത്.