നാലാമത് ജോണ്സണ് പള്ളിപ്പാട്ട് മെമ്മോറിയല്‍ ചെസ് ടൂര്‍ണമെന്റ്
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാലാമതു ജോണ്സണ് പള്ളിപ്പാട്ട് മെമ്മോറിയല്‍ ജില്ലാതല ചെസ് ടൂര്‍ണമെന്റിനു തുടക്കമായി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ചെസ് അസോസിയേഷന് പ്രസിഡന്റ് ശശിധരന് അധ്യക്ഷത വഹിച്ചു. ലിസി ജോണ്സണ്, ഷെയ്ഖ് ദാവൂദ്, എ.സി. സുരേഷ്, ജില്ലാ ചെസ് അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ്, വിഷന്‍ ഇരിങ്ങാലക്കുട കണ്‍വീനര്‍ കെ.എന്‍. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. 50 ഓളം ചെസ് കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഇന്ന് സമാപിക്കും.


പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു