പടിയൂരില്‍ രണ്ടിടത്ത് മെഡിക്കല്‍ മാലിന്യം തള്ളി
പടിയൂര്‍: പഞ്ചായത്തില്‍ രണ്ടിടത്ത് മെഡിക്കല്‍ മാലിന്യം ചാക്കുകളിലാക്കി തള്ളിയ നിലയില്‍ കണ്ടെത്തി. ഒമ്പതാം വാര്‍ഡ് വളവനങ്ങാടി പോസ്റ്റോഫീസിന് സമീപത്തും 11ാം വാര്‍ഡില്‍ കോടംകുളം സെന്ററിനടുത്തുമാണ് ഒഴിഞ്ഞ പറമ്പുകളില്‍ ഒരു ടണ്ണിലേറെ വരുന്ന മാലിന്യം ചാക്കുകളിലാക്കി തള്ളിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകളാണ് ചാക്കുകളില്‍ നിറയെ. ചാക്കുകള്‍ അട്ടിയിട്ടിരിക്കുന്നത് കണ്ട് വന്നുനോക്കിയ നാട്ടുകാരാണ് ഇത് കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവന്, വാര്‍ഡ് മെമ്പര്‍ ലിജി രതീഷ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി. വീട് പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങള്‍ കുറച്ചുകാലം പറമ്പില്‍ സൂക്ഷിക്കാന്‍ ഒരാള്‍ക്ക് അനുവാദം നല്‍കിയിരുന്നതായും ഇത്തരം മാലിന്യം തള്ളിയിരിക്കുന്നത് ആരാണെന്ന് അറിയില്ലെന്നുമാണ് സ്ഥലമുടമ പറഞ്ഞതെന്ന് പ്രസിഡന്റ് പറഞ്ഞു. മാലിന്യങ്ങള്‍ തള്ളിയതില്‍ നാട്ടുകാര്‍ ഏറെ പ്രതിഷേധത്തിലാണ്. സംഭവത്തില്‍ കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയതായി പ്രസിഡന്റ് പറഞ്ഞു.