റോട്ടറി ക്ലബിന്റെ ‘സ്മാര്‍ട്ട് ക്ലാസ് റൂം’പദ്ധതി മാപ്രാണം ഹോളിക്രോസ് സ്കൂളിലും
ഇരിങ്ങാലക്കുട: സെന്‍ട്രല്‍ റോട്ടറി ക്ലബ് കൊച്ചിന് റോട്ടറി ക്ലബുമായി സഹകരിച്ചു മാപ്രാണം ഹോളിക്രോസ് സ്കൂളില്‍ 10 ലാപ്ടോപുകളോടുകൂടിയ കംപ്യൂട്ടര്‍ ലാബ് സജീകരിച്ചു. ഡിസ്ട്രിക്ട് റോട്ടറി ഫൗണ്ടേഷന് കമ്മിറ്റി ചെയര്‍ റൊട്ടേറിയന്‍ ജയശങ്കര്‍ ലാബ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് യു. മധുസൂദനന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോയ് കടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ ഹെഡ്മാസ്റ്റര് എം.എസ്. ബെഞ്ചമിന്‍, ടി.പി. സെബാസ്റ്റ്യന്‍, പി.ടി. ജോര്‍ജ്, മാപ്രാണം ഹോളിക്രോസ് സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് മുജീബുര്‍ റഹമാന്, സ്റ്റാഫ് പ്രതിനിധി സി.വി. ജോസ്, റോട്ടറി ക്ലബ് സെക്രട്ടറി ഡേവിസ് കരപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.