കേന്ദ്ര ജിഎസ്ടി നികുതി വര്‍ധന ധര്‍ണയുമായി വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി
ഇരിങ്ങാലക്കുട: വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ കേന്ദ്ര ജിഎസ്ടി നികുതി വര്‍ധനവിനെതിരെ വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സമിതി ഏരിയ രക്ഷാധികാരി എം.ബി. രാജുമാസ്റ്റര്‍ സമരം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഏരിയ പ്രസിഡന്റ് എ.ജെ. വിന്‍സന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എം. സജീവന്, എന്‍.കെ. നകുലന്, ശശി വെട്ടത്ത്, എന്‍.എ. ഇസ്മായില്‍, പി.എം. സനീഷ് എന്നിവര്‍ പ്രസംഗിച്ചു.