പാന്‍ ഇന്ത്യ ലീഗല്‍ അവെയര്‍നസ് പ്രോഗ്രാമിന്റെ ഇരിങ്ങാലക്കുട നഗരസഭതല ഉദ്ഘാടനം വൈസ് ചെയര്മാന് ടി.വി. ചാര്‍ളി നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: പാന്‍ ഇന്ത്യ ലീഗല്‍ അവെയര്‍നസ് പ്രോഗ്രാമിന്റെ ഇരിങ്ങാലക്കുട നഗരസഭതല ഉദ്ഘാടനം തൃശൂര്‍ ജില്ലാ നിയമസേവന അതോറിറ്റിയുടെയും മുകുന്ദപുരം നിയമസേവന അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി നിര്‍വഹിച്ചു. നഗരസഭ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. ചടങ്ങിന് നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സജീവ്കുമാര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നഗരസഭ സൂപ്രണ്ട് ദിലേഷ് പി. പൊന്നംമ്പി സ്വാഗതവും നഗരസഭ കൗണ്‍സിലര്‍ സതി സുബ്രഹ്മണ്യന് നന്ദിയും പറഞ്ഞു. ടൗണ്‍ ഹാളില്‍ നടത്തിയ ചടങ്ങില്‍ ഹരിതകര്‍മസേനാംഗങ്ങളും കുടുംബശ്രീ അംഗങ്ങളും പൊതുജനങ്ങളും നഗരസഭ കണ്‍സിലര്‍മാരും പങ്കെടുത്തു. പോക്സോ ആക്ട് നര്‍കോറ്റിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് എന്നിവയെക്കുറിച്ചുള്ള നിയമബോധവല്കരണ ക്ലാസുകള്‍ ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനുകുമാറും, അഡ്വ. ആനന്ദവല്ലിയും എടുത്തു.