കെ.കെ. സുബ്രഹ്മണ്യന് അഞ്ചാം ചരമവാര്‍ഷിക ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: കെ.കെ സുബ്രഹ്മണ്യന് അഞ്ചാം അനുസ്മരണ ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം സി പിഐ ജില്ല എക്സിക്യുട്ടീവ് അംഗം കെ.എസ്. ജയ നടത്തി. നാടിന്റെ പൊതു വിഷയങ്ങളില്‍ കെ.കെ. സുബ്രഹ്മണ്യന് നടത്തിയ ഇടപെടലുകള്‍ ഇന്നും ജനഹൃദയങ്ങളില്‍ തങ്ങി നില്‍ക്കുന്നുണ്ടെന്നും നാടിന്റെ ഓരോ വികസന പ്രവര്‍ത്തനത്തിലും തന്റേതായ കയ്യൊപ്പ് രേഖപ്പെടുത്താന്‍ കഴിഞ്ഞ സഖാവാണ് സഖാവ് കെ.കെ. സുബ്രഹ്മണ്യന് എന്നും അനുസ്മരണ പ്രഭാഷണത്തില്‍ കൂട്ടി ചേര്‍ത്തു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, മണ്ഡലം കമ്മിറ്റി അംഗം കെ.വി. രാമകൃഷ്ണന്, പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടി വി.ആര്. രമേഷ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ മിഥുന് പോട്ടക്കാരന്‍, ഇ.കെ. മണി, കെ.എസ്. ശ്യാം എന്നിവര്‍ പങ്കെടുത്തു. സിപിഐ പടിയൂര്‍ സൗത്ത് ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി കെ.എ. സുധീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ.എ. ഗ്രീനോള്‍ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി സി.എം. അശോകന് നന്ദിയും പറഞ്ഞു.