ക്രൈസ്റ്റ് കോളജില്‍ വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം നടന്നു
ഭാവനാശേഷിയുള്ള ഒരു മുന്‍ തലമുറ നടത്തിയ മുതല്‍മുടക്കാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തിലുണ്ടായ നേട്ടങ്ങള്‍-കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്
ഇരിങ്ങാലക്കുട: ഭാവനാശേഷിയുള്ള ഒരു മുന്‍ തലമുറ നടത്തിയ മുതല്‍മുടക്കാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തിലുണ്ടായ നേട്ടങ്ങളന്നും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഉന്നത വിദ്യാഭ്യാസരംഗം പരിഷ്കരിക്കേണ്ട ചുമതല ഇന്നത്തെ അധ്യാപകര്‍ക്കും വിദ്യാര്ഥികള്ക്കുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളജിന്റെ വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.വൈ. ഷാജു, ഹ്യൂമാനിറ്റീസ് വിഭാഗം ഡീന്‍ ഡോ. ബി.പി. അരവിന്ദ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, ലാബ് അസിസ്റ്റന്റ് ടി.കെ. ഡേവിസ് എന്നിവരാണ് ഈ വര്‍ഷം ക്രൈസ്റ്റ് കലാലയത്തില്‍ നിന്ന് വിരമിക്കുന്നത്. മ്മേളനത്തില്‍ കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷത വഹിച്ചു. സിഎംഐ സഭയുടെ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് ചാത്തമ്പറമ്പില്‍ വിരമിക്കുന്നവരുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം യൂജിന്‍ മോറെലി, പ്രഫ. കെ.ജെ. ജോസഫ്, പ്രഫ. സുധീര്‍ സെബാസ്റ്റ്യന്‍, ഡോ. അനില്‍ കുമാര്‍, ഷാജു വര്‍ഗീസ്, ബിജു വര്‍ഗീസ്, ജെയ്സണ്‍ പാറേക്കാടന്‍, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ അമീഷ, ഡോ. സോണി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.