എല്‍ബിഎസ്എം ഫുട്ബോള്‍ അക്കാദമി ജേതാക്കള്‍
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഗേള്‍സ് ഫുട്ബോള്‍ അക്കാദമി നടത്തിയ സെവന്‍സ് വനിത ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കുട്ടനല്ലൂര്‍ റെഡ് സ്റ്റാര്‍ എഫ്സിയെ തോല്പിച്ച് എല്‍ബിഎസ്എം ഗേള്‍സ് ഫുട്ബോള്‍ അക്കാദമി ജേതാക്കളായി. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ ഫുട്ബോള്‍ താരം എസ്. ലളിത ഉദ്ഘാടനം ചെയ്തു. എല്ബിഎസ്എംഎച്ച്എസ് സ്കൂള്‍ മാനേജര്‍ കൃഷ്ണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് മെജോ പോള്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എ.വി.രാജേഷ്, വേളൂക്കര പഞ്ചായത്തംഗം ലീന ഉണ്ണിക്കൃഷ്ണന്, കോച്ച് തോമസ് കാട്ടൂക്കാരന്‍, എ.സി. സുരേഷ്, ജിഷ രമേശ് എന്നിവര്‍ പ്രസംഗിച്ചു.