ഇരിങ്ങാലക്കുട ടൗണ്അമ്പ്: മതസൗഹാര്‍ദ സദസ് ഉദ്ഘാടനം
ഇരിങ്ങാലക്കുട: ടൗണ്അമ്പ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ മതസൗഹാര്‍ദ സദസ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ടൗണ്അമ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കടിയാന്‍ അധ്യക്ഷത വഹിച്ചു. കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്, ഠാണാ ജുമ മസ്ജിദ് ഇമാം കബിര്‍ മൗലവി, കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, ടൗണ്‍ അമ്പ് ഫെസ്റ്റിവല്‍ കോ ഓഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ജെസിഐ പ്രസിഡന്റ് മെജോ ജോണ്സണ്, ഫ്രണ്ട്സ് ക്ലബ് രക്ഷാധികാരി തോമസ് കോട്ടോളി, അമ്പ് കമ്മിറ്റി സെക്രട്ടറി ബെന്നി വിന്‍സെന്റ്, പ്രോഗ്രാം ഡയറക്ടര്‍ ജെയിസണ്‍ പൊന്തോക്കന്, അഡ്വ. ഹോബി ജോളി എന്നിവര്‍ പ്രസംഗിച്ചു. വിന്‍സന്‍ കോമ്പാറക്കാരന്‍, പോളി കോട്ടോളി, ബിനോയ് പുതുക്കാടന്‍, ജോജോ പള്ളന്‍, ബെന്നി ചക്കാലക്കല്‍, റെജി മാളക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.