കേരള ടാക്സ് പ്രാക്ടീഷണേഴ്സ് 13-ാം ജില്ലാസമ്മേളനം മൂന്നിന് ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മൂന്നിന് നടക്കുന്ന കേരളടാക്സ് പ്രാക്ടീഷണേഴ്സ് 13ാം തൃശൂര്ജില്ലാ സമ്മേളനത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാപാര ഭവന് കോണ്‍ഫ്രന്‍സ് ഹാളില്‍ രണ്ട്മണിക്ക് നടക്കുന്ന സമ്മേളനം അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എഴ് മേഖലകളില്‍ നിന്നായി അഞ്ഞൂറോളംപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഫ്രാന്സന് മൈക്കിള്‍, മേഖലാ ട്രഷറര്‍ കെ.ആര്. മുരളീധരന്, എക്സിക്യുട്ടീവ് അംഗം വി. രതീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജിഎസ്ടി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നേരിടുന്ന സാങ്കേതിക തകരാറുകള്‍ക്ക് പരിഹാരം കാണാന്‍ സമ്മേളനം ആവശ്യപ്പെടുമെന്നും അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു