സംസ്ഥാനത്ത്(സെപ്റ്റംബർ 23) 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത്(സെപ്റ്റംബർ 23) 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി രാജേഷ് (37), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസണ് (68), ആഗസ്റ്റ് 29ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സലീല (49), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുല്‍ഫത്ത് (57), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി പി. ശ്രീമതി (85), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കോഴിക്കോട് പരപ്പില്‍ സ്വദേശി മൂസ കോയ (83), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ കോഴിക്കോട് പന്തിരാങ്കാവ് സ്വദേശിനി നഫീസ (78), കോഴിക്കോട് മാടശേരി സ്വദേശി അബ്ദുള്ള (74), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മെഹമൂദ് (70), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ കോഴിക്കോട് മുറ്റങ്ങല്‍ വെസ്റ്റ് സ്വദേശി എ.പി. രവീന്ദ്രന് (84), കോഴിക്കോട് പുതുപ്പാടി സ്വദേശി മുഹമ്മദ് (68), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ കോഴിക്കോട് പിലാശേരി സ്വദേശി കോരന് (68), കോഴിക്കോട് കട്ടിപ്പാറ സ്വദേശി മൂത്തോരന്‍ (86), തിരുവനന്തപുരം പേയാട് സ്വദേശി മോഹനന് (64), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി ഐഷാബി (81), സെപ്റ്റംബര്‍ 20 ന് മരണമടഞ്ഞ മലപ്പുറം പടവനാട് സ്വദേശി ഷണ്മുഖന് (71), കൊല്ലം പൂയപ്പള്ളി സ്വദേശി സൂസമ്മ രാജു (62), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ സലാം (45), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 592 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 140 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 478 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 180 പേർ രോഗമുക്തരായി.
ജില്ലയിൽ 478 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 180 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9714 ആണ്. 6328 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ സമ്പർക്കം വഴി 476 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 11 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ:
ഇഷാര ഗോൾഡ് ക്ലസ്റ്റർ തൃപ്രയാർ- 3, ജെ എം എം സി (ആരോഗ്യ പ്രവർത്തകർ) ക്ലസ്റ്റർ 3, ടി ടി ദേവസ്സി ജ്വല്ലറി ക്ലസ്റ്റർ 2, വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ 1,എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1,
മറ്റ് സമ്പർക്ക കേസുകൾ 446. ആരോഗ്യ പ്രവർത്തകർ -9, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ ഒരാൾക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
60 വയസ്സിന് മുകളിൽ: 32 പുരുഷൻ 32 സ്ത്രീകൾ
10 വയസ്സിന് താഴെ:
25 ആൺകുട്ടികളും 13 പെൺകുട്ടികളും
രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 168, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 48, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-89, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 49, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-106, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-109, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-224, സി.എഫ്.എൽ.ടി.സി കൊരട്ടി – 50, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ – 230, സി.എഫ്.എൽ.ടി.സി നാട്ടിക -320, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-58, ജി.എച്ച് തൃശൂർ-15, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -65, ചാവക്കാട് താലൂക്ക് ആശുപത്രി -45, ചാലക്കുടി താലൂക്ക് ആശുപത്രി -9, കുന്നംകുളം താലൂക്ക് ആശുപത്രി -7, ജി.എച്ച്. ഇരിങ്ങാലക്കുട -8, അമല ആശുപത്രി-19, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -63, മദർ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -13, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 8, റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 2.