ഭിന്നശേഷി കുട്ടികള്‍ക്ക് ക്രൈസ്റ്റ് കോളജിന്റെ കൈത്താങ്ങ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 295 ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണവും സാമ്പത്തിക സഹായവും കൈമാറി. ക്രൈസ്റ്റ് ഇനിഷേറ്റീവ് ഫോര്‍ ഡിഫ്രേന്ഡ്ലി എബിള്‍ഡ് പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷക്കാലമായി ഭിന്നശേഷി കുട്ടികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാതാപിതാക്കള്‍ എന്നിവരെ സംയോജിപ്പിച്ചുകൊണ്ട് തൊഴില്‍ സംരംഭകത്വം, വിദ്യാഭ്യാസ സഹായം, യാത്രാസൗകര്യം എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം സംഘടിപ്പിച്ചു വരുന്നു. കുട്ടികള്‍ക്ക് ക്രൈസ്റ്റ് കോളജിന്റെ നേതൃത്വത്തില്‍ സഹായ വിതരണ പദ്ധതി ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, പ്രൊജക്റ്റ് കോഡിനേറ്റര്‍ റവ.ഡോ. ജോയ് വട്ടോലി സിഎംഐ, ബര്‍സാര്‍ റവ.ഡോ. എന്‍.എസ്. വിന്‍സെന്റ് സിഎംഐ, സോഷ്യല്‍ വര്‍ക്ക് വകുപ്പ് മേധാവി ഡോ. അജീഷ് ജോര്‍ജ്, പ്രൊജക്റ്റ് അസിസ്റ്റന്റ് എം.എന്‍. അശ്വതി, അസിസ്റ്റന്റ് പ്രഫ. റോസ് മോള് ഡാനി എന്നിവര്‍ സംസാരിച്ചു.