ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഇന്റര്‍ സ്കൂള്‍ സയന്‍സ് ക്വിസ് മത്സരം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ബേസിക് സയന്‍സ് ആന്‍ഡ് ഹ്യൂമാനിറ്റീസ് വിഭാഗവും സയന്‍സ് ക്ലബ് സയന്ഷ്യയും ചേര്‍ന്ന് ഇന്റര്‍ സ്കൂള്‍ സയന്‍സ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ നാല്പതോളം ടീമുകള്‍ പങ്കെടുത്തു.
ചാലക്കുടി എസ്എച്ച് കോളജ് മാത്തമാറ്റിക്സ് വിഭാഗം മേധാവി സ്മിത ഡേവിസ് ആയിരുന്നു ക്വിസ് മാസ്റ്റര്‍. മൂന്ന് ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളിലെ എ.എ. ലക്ഷ്മിദയ, വി.എം. മാളവിക എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി.
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ സൂര്യകിരണ്‍ ഹരിദാസ്, രോഹന് രാജീവ് എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും എച്ച്ഡിപി സമാജം എടതിരിഞ്ഞി സ്കൂളിലെ അല്‍ത്താഫ് റഹ്മാന്, വി.ആര്. രാഹുല്‍ എന്നിവരടങ്ങിയ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനം ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.