ഇന്തോനേഷ്യയില്‍നിന്നു ഇരിങ്ങാലക്കുടയിലേക്കൊരു സ്നേഹസമ്മാനം
ഇരിങ്ങാലക്കുട: മസ്തിഷ്കാഘാതം സംഭവിച്ചു ചികിത്സയില്‍ കഴിയുന്ന അവിട്ടത്തൂര്‍ സ്വദേശി ശ്രീകാന്തിന് സ്നേഹസമ്മാനം സ്വരൂപിച്ച് ഇന്തോനേഷ്യ ബാത്താം മലയാളി ക്ലബ്. ചികിത്സാസഹായസമിതി കോ-ഓര്‍ഡിനേറ്റര്‍ ജോളിക്ക് വിപിന്‍ പാറമേക്കാട്ടില്‍, ഭാര്യ മഡിയ സുഹാര്ത്തിക എന്നിവര്‍ ചേര്‍ന്ന് 80,000 രൂപ കൈമാറി. സമിതി ട്രഷറര്‍ ഋഷില്‍, പഞ്ചായത്തംഗം ബിബിന്‍ തുടിയത്ത്, പൊതുപ്രവര്ത്തകന് ജിതീഷ് മോഹന്‍, ഗിരീഷ് തുടങ്ങിയവര്‍ സന്നിഹിതരായി. ഇന്തോനേഷ്യയിലെ ബാത്താം ദ്വീപിലെ മലയാളികളുടെ കൂട്ടായ്മയാണ് ബാത്താം മലയാളി ക്ലബ്. അവിടെ ജോലിചെയ്യുന്ന അനൂപ് വില്വമംഗലത്താണ് ഫണ്ട് സമാഹരണത്തിന് നേതൃത്വംനല്‍കിയത്.