സംസ്ഥാനത്ത് (October 11) 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് (October 11) 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടന്‍പിള്ള (81), പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63), ആലപ്പുഴ പൊള്ളൈത്തി സ്വദേശി ഇമ്മാനുവല്‍ (77), വണ്ടാനം സ്വദേശിനി ബീവികുഞ്ഞ് (72), പുന്നപ്ര സ്വദേശി അബ്ദുള്‍ ജലീല്‍ (59), മുഹമ്മ സ്വദേശിനി ശാരദ (80), കോട്ടയം എരുമേലി സ്വദേശി അബ്ദുള്‍ ഖാദര്‍ (80), ചങ്ങനാശേരി സ്വദേശി കുട്ടപ്പന് ആചാരി (70), തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി വേലപ്പന് (84), കണ്ണാര സ്വദേശി ജോര്‍ജ് (61), പെരിയമ്പലം സ്വദേശി അസീസ് (84), മലപ്പുറം ചെറുവയൂര് സ്വദേശി ശ്രീധരന് (68), കുറുലായി സ്വദേശി രാഘവന് നായര്‍ (72), കോട്ടായി സ്വദേശി കുഞ്ഞുമോന് ഹാജി (70), മഞ്ചേരി സ്വദേശി കുഞ്ഞിമുഹമ്മദ് (64), തലക്കാട് സ്വദേശി സെയ്ദ് മുഹമ്മദ് (52), കോഴിക്കോട് ഓമശേരി സ്വദേശി ഇബ്രാഹീം (75), പനങ്ങാട് സ്വദേശി ഗോപാലന് (65), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി കണ്ണന് (77), തിമിരി സ്വദേശി ജോണി ജിമ്മി (13), കാസര്‍ഗോഡ് ഉദുമ സ്വദേശി ദാമോദരന്‍ (63), മങ്കല്പടി സ്വദേശിനി നഫീസ (58), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1003 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 960 പേർക്ക് കൂടി കോവിഡ്
ജില്ലയിലെ 960 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 11) കോവിഡ്-19 സ്ഥിരീകരിച്ചു. 560 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9304 ആണ്. തൃശൂർ സ്വദേശികളായ 140 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22078 ആണ്. അസുഖബാധിതരായ 12601 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.ഞായറാഴ്ച ജില്ലയിൽ 958 പേർക്ക് സമ്പർക്കം വഴി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 11 സമ്പർക്ക ക്ലസ്റ്ററുകൾ വഴി ഞായറാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 15, അൽ അമീൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 7, കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ 4, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ (1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 2, റോയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ബി.ആർ.ഡി കുന്നംകുളം ക്ലസ്റ്റർ 1, എലൈറ്റ് മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, കുന്നംകുളം യൂനിയൻ ക്ലസ്റ്റർ 1, സൺ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, വടക്കേക്കാട് പോലീസ് സ്റ്റേഷൻ ക്ലസ്റ്റർ (ഫ്രൻറ് ലൈൻ വർക്കർ) 1.മറ്റ് സമ്പർക്ക കേസുകൾ 904. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും 1 ഫ്രൻറ് ലൈൻ വർക്കർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 56 പുരുഷൻമാരും 65 സ്ത്രീകളും 10 വയസ്സിന് താഴെ 26 ആൺകുട്ടികളും 44 പെൺകുട്ടികളും ഉൾപ്പെടുന്നു.കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:ഗവ. മെഡിക്കൽ കോളേജ് തൃശൂർ-345, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-36, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-53, കില ബ്ലോക്ക് 1 തൃശൂർ-74, കില ബ്ലോക്ക് 2 തൃശൂർ-45, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-153, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-92, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-140, സി.എഫ്.എൽ.ടി.സി കൊരട്ടി-31, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–348, സി.എഫ്.എൽ.ടി.സി നാട്ടിക-517, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-98, എം.എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-80, ജി.എച്ച് തൃശൂർ-20, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-57, ചാവക്കാട് താലൂക്ക് ആശുപത്രി-41, ചാലക്കുടി താലൂക്ക് ആശുപത്രി-16, കുന്നംകുളം താലൂക്ക് ആശുപത്രി-21, ജി.എച്ച്. ഇരിങ്ങാലക്കുട-17, ഡി.എച്ച്. വടക്കാഞ്ചേരി-7, അമല ആശുപത്രി-64, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -99, മദർ ആശുപത്രി-20, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-3, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -4, രാജാ ആശുപത്രി ചാവക്കാട്-2, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-19, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-4, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-8, സെന്റ് ആന്റണിസ് പഴുവിൽ-9, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-7, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-4, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-14.5896 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 836 പേർ ഞായറാഴ്ച പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 368 പേർ ആശുപത്രിയിലും 468 പേർ വീടുകളിലുമാണ്. ഞായറാഴ്ച 2033 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2696 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 193243 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് . ഞായറാഴ്ച 445 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 52 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 488 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.