ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് മെഗാ വായ്പാ മേള നടത്തി
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് വ്യാപകാതിര്‍ത്തിയായിട്ടുള്ള ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആലേങ്ങാട് വിഎഫ്പിസികെ ഹാളില്‍ നടന്ന മെഗാ വായ്പാ മേള തൃക്കൂര് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ അധ്യക്ഷത വഹിച്ചു. വിഎഫ്പിസികെ പ്രസിഡന്റ് എം.കെ. ജനാര്ദ്ദനന്, ആന്‍ കുഞ്ഞുമന്, ബാങ്ക് ഡയറക്ടര്‍മാരായ രജനി സുധാകരന്, ഇ.വി. മാത്യൂ, കെ.എല്‍. ജെയ്സന്, സെക്രട്ടറി കെ.എസ്. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.