കരാഞ്ചിറ സെന്റ് ജോര്‍ജസ് സിയുപി സ്കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
കരാഞ്ചിറ: കരാഞ്ചിറ സെന്റ് ജോര്‍ജസ് സിയുപി സ്കൂളിന്റെ 67-ാം വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്‍സ, അധ്യാപികയായ മിനി ഡേവിഡ് എന്നിവര്‍ക്ക് യാത്രയയപ്പും നല്കി. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍വേര്‍ണിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി ഡേവിസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.സി. നിഷ, കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, വാര്‍ഡ് മെമ്പര്‍ എന്‍.ഡി. ധനീഷ്, ഫാ. ഡേവിസ് മാളിയേക്കല്‍, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ റോസിലി പോള്‍, പിടിഎ പ്രസിഡന്റ് സിമി സിജോ, എംപിടിഎ പ്രസിഡന്റ് അബീറ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.