ഒന്നാം റാങ്ക് കരസ്ഥമാക്കിയ സി.എന്‍. ഷിനിലിനെ ആദരിച്ചു

സര്‍ക്കാര്‍ സേവനത്തിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം എല്‍എല്‍ബി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സി.എന്‍. ഷിനിലിനെ കോണ്‍ഗ്രസ് ആദരിക്കുന്നു.
കാട്ടൂര്‍: സര്‍ക്കാര്‍ സേവനത്തിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം എല്‍എല്‍ബി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സി.എന്‍. ഷിനിലിനെ ആദരിച്ചു. കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എസ്. ഹൈദ്രോസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറിഅംബുജ രാജന്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി.എല്‍. ജോയ്, മണ്ഡലം വൈസ് പ്രസിഡന്റ് ജലീല്‍ കരിപ്പാകുളം, മണ്ഡലം സെക്രട്ടറി ലോയിഡ് ചാലിശേരി, മണ്ഡലം സെക്രട്ടറി ചന്ദ്രന് പെരുമ്പുള്ളി, മണ്ഡലം സെക്രട്ടറി വി.എം. ജോണ്‍, മുന്‍ യൂത്ത് മണ്ഡലം വൈസ് പ്രസിഡന്റ് റംഷാദ് കുഴികണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.