ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്; സോണി സേവ്യര്‍ കോക്കാട്ട് (പ്രസിഡന്റ്), ഷാജു പാറേക്കാടന്‍ (സെക്രട്ടറി)

ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് വാര്‍ഷിക പൊതുയോഗം ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 ഡിയുടെ ഫസ്റ്റ് വൈസ് ഗവര്‍ണര്‍ സുരേഷ് വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി സേവ്യര്‍ കോക്കാട്ട് (പ്രസിഡന്റ്), ഷാജു പാറേക്കാടന്‍ (സെക്രട്ടറി), ഡിബിന്‍ അമ്പൂക്കന് (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റെടുത്തു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 ഡിയുടെ ഫസ്റ്റ് വൈസ് ഗവര്‍ണര്‍ സുരേഷ് വാര്യര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഹാരീഷ് പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡയസ് കാരാത്രക്കാരന്‍, കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ നിതിന്‍ തോമാസ്, ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ ഷാജന് ചക്കാലക്കല്‍, റീജിണല്‍ ചെയര്മാന് റോയ് ജോസ്ആലുക്കല്, ഡിസ്ട്രിക്ട് ഭാരവാഹികളായ ബിജു പൊറത്തൂര്‍, വിമല്‍ വേണു എന്നിവര്‍ സംസാരിച്ചു.
