എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവം നടന്നു

എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിജയോത്സവം മുന്‍വിദ്യഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിജയോത്സവം മുന്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. ഫാ. റെനില്‍ കാരാത്ര മുഖ്യപ്രഭാഷണം നടത്തി. ഡോക്ടറേറ്റ് നേടിയ ഹയര്‍ സെക്കന്‍ഡറി സംസ്കൃതം അധ്യാപകന് വി.ആര്. ദിനേശ് വാര്യരെ ആദരിച്ചു. പഞ്ചായത്തംഗം ലീന ഉണ്ണികൃഷ്ണന്, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്. ഹെഡ്മാസ്റ്റര് മെജോ പോള്‍, മാനേജര്‍ എ. അജിത്ത് കുമാര്‍, പിടിഎ പ്രസിഡന്റ് മിനി രാമചന്ദ്രന്, കെ.കെ. കൃഷ്ണന് നമ്പൂതിരി, എ.സി. സുരേഷ്, പി.ജി. ഉല്ലാസ്, കെ.ജെ. സുമിത, എ.എം. കീര്‍ത്തന എന്നിവര്‍ പ്രസംഗിച്ചു.