മുരിയാട് ക്ലീന്‍ ആര്‍മി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുറവന്‍കാട് തുടക്കം കുറിച്ചു
മുരിയാട്: പഞ്ചായത്ത് ക്ലീന്‍ ആര്‍മി പ്രവര്‍ത്തനം ആരംഭിച്ചു. ജനകീയ സന്നദ്ധസേന പ്രവര്‍ത്തകരുടെ സഹകരണത്തോടു കൂടി റോഡ് ശുചീകരണത്തിനു മുരിയാട് പഞ്ചായത്തില്‍ തുടക്കമായി. സന്നദ്ധ സേവനം നടത്താന്‍ താല്പര്യമുള്ള സാമൂഹ്യ സേവന സന്നദ്ധരായിട്ടുള്ള വ്യക്തികളെ കൂട്ടിച്ചേര്ത്തുകൊണ്ടു പഞ്ചായത്ത് രൂപീകരിച്ചു കൊണ്ടിരിക്കുന്ന ക്ലീന്‍ ആര്‍മിയുടെ നേതൃത്വത്തിലാണു വിവിധ വാര്‍ഡുകളില്‍ ശുചീകരണ പ്രക്രിയയ്ക്കു തുടക്കം കുറിച്ചിരിക്കുന്നത്. ക്ലീന്‍ ആര്‍മിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തുറവന്‍ക്കാട് 13-ാം വാര്‍ഡില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് അധ്യക്ഷത വഹിച്ചു. 10, 13 വാര്‍ഡുകളിലാണു ആദ്യഘട്ടത്തില്‍ ക്ലീന്‍ ആര്‍മി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.യു. വിജയന്, പഞ്ചായത്ത് അംഗങ്ങളായ നിഖിത അനൂപ്, മനീഷ മനീഷ്, മണി സജയന്, തോമസ് തൊകലത്ത്, സേവ്യര്‍ ആളൂക്കാരന്‍ എന്നിവര്‍ പങ്കെടുത്തു. ഏകദേശം 10, 13 വാര്‍ഡുകളിലായി 70 ല്‍ പരം സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണ പ്രക്രിയയില്‍ പങ്കാളികളായി.