ഇരിങ്ങാലക്കുട രൂപത കെസിവൈഎം-പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: രൂപത കെസിവൈഎം കരുതല്‍ പദ്ധതിയുടെ ഭാഗമായി നല്കുന്ന പഠനോപകരണ കിറ്റുകളുടെ വിതരണോദ്ഘാടനം നടന്നു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. രൂപത വൈസ് ചെയര്‍പേഴ്സണ്‍ ഡിംബിള്‍ ജോയ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ 65 യൂണിറ്റുകള്‍ക്ക് പഠനോപകരണ കിറ്റുകളും അര്‍ഹമായ നാല് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകളുമാണ് കരുതല്‍ പദ്ധതിയുടെ ഭാഗമായി നല്‍കുന്നത്. രൂപത ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, അസി. ഡയറക്ടര്‍ ഫാ.ടിനോ മേച്ചേരി, ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, ട്രഷറര്‍ സോളമന് എന്നിവര്‍ പ്രസംഗിച്ചു.