സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആളൂരില്‍ പ്രതിഷേധിച്ചു

ആളൂര്‍: ആയുധ വ്യാപാരം സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുന്നതിനെതിരെയും തൊഴില്‍ സമരം നിരോധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെയും സംയുക്ത ട്രേഡ് യൂണിയന് ആളൂരില്‍ പ്രതിഷേധിച്ചു. ടിയുസിഐ നേതാവ് എം.കെ. മോഹനന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ആളൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. എ.സി. ജോണ്സണ്, ടി.കെ. സുരേഷ്, ടി.കെ. ഉണ്ണികൃഷ്ണന്, ജോണ്സണ് കൈനാടത്തുപറമ്പില്‍, ജോയി കോഴിപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.