65,500 രൂപ മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്കു കൈമാറി

ഇരിങ്ങാലക്കുട: അഖിലേന്ത്യ ബിഎസ്എന്‍എല്‍ ഡിഒടി പെന്‍ഷണേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച 65,500 രൂപ മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്കു കൈമാറി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഏരിയാ സെക്രട്ടറി വി.ആര്. രവീന്ദ്രനില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി. കെ.സി. കുട്ടന്, എം.വി. ശ്രീനിവാസന്, പി.സി. ദാസന്, സി.കെ. മനോഹരന്, കെ.സി. പരമു എന്നിവര്‍ പങ്കെടുത്തു.