സഹോദരിമാരായ രണ്ടു സന്യസ്ഥര്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി

ഇരിങ്ങാലക്കുട: സഹോദരിമായ സന്യസ്ഥര്ക്കു ഡോക്ടറേറ്റ്. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് സഭാഗംവും അല്‍വേര്‍ണിയ പ്രൊവിന്‍സ് പോട്ട റോസറി ഭവനാഗംവുമായ സിസ്റ്റര്‍ ക്രിസ്റ്റീന എഫ്സിസി, തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഹിസ്റ്ററിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോണ്‍വെന്റ് ഹോളിഫാമിലി സന്യാസസഭ അംഗവും സെന്റ് ജോസഫ് കോളജ് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ സിസ്റ്റര്‍ അഞ്ജന സിഎച്ച്എഫ്, ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇരുവരും മേട്ടിപ്പാടം എടശേരി തോമസ്-എല്‍സി ദമ്പദികളുടെ മക്കളാണ്.
