കൂടല്‍മാണിക്യം ഉത്സവം ആറാം ദിവസത്തിലേക്ക്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആറാം ഉത്സവം ഇന്ന് ആഘോഷിക്കും. മഴയെത്തുടര്‍ന്നു കഴിഞ്ഞ ദിവസം രാവിലെ നടന്ന ശീവേലി എഴുന്നള്ളിപ്പ് ചെമ്പട ഉള്‍പ്പെടെ കിഴേക്കനടപ്പുരയില് കൊട്ടി അവസാനിപ്പിച്ചു. 17 ആനകള്‍ അണിനിരന്ന ശീവേലിക്കു തിരുവമ്പാടി ചന്ദ്രശേഖരന് തിടമ്പേറ്റി. മൂന്നു മണിക്കൂര്‍ മേളത്തിനു ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പ്രാമാണ്യം വഹിച്ചു. രാത്രി വിളക്കിനു കുട്ടംകുളങ്ങര അര്ജുനന് തിടമ്പേറ്റി. മേളത്തിനു ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പ്രാമാണികനായി. ഗുവാഹത്തിയില്‍ നിന്നുള്ള മൃദുസ്മിത ദാസ് ബോറയും സംഘവും അവതരിപ്പിച്ച സത്രിയ നൃത്തം ഇരിങ്ങാലക്കുടക്കാര്‍ക്കു പുതുമയാര്‍ന്ന അനുഭവമായി. കൂടല്‍മാണിക്യം ഉത്സവവേദിയില്‍ ആദ്യമായാണു സത്രിയ നൃത്തം അരങ്ങേറുന്നത്. ചടുലമായ ചലനങ്ങളും മനോഹരമായ ഗാനങ്ങളുമായി സത്രിയ നൃത്തം ആവേശകരമായ അനുഭവമായി. നിറഞ്ഞ സദസിലാണ് സത്രിയ നൃത്തം അവതരിപ്പിച്ചത്.
കൂടല്‍മാണിക്യത്തില്‍ ഇന്ന്-
രാവിലെ 8.30 മുതല്‍ ശീവേലി, ഉച്ചയ്ക്ക് രണ്ടു മുതല്‍ 2.30 വരെ ജനാര്ദനന് പുതുശേരി അവതരിപ്പിക്കുന്ന അനുഷ്ഠാന നാടന്‍ പാട്ടുകള്‍, 2.30 മുതല്‍ നാലു വരെ പവത്രഭട്ട്, അപര്‍ണ ഭട്ട് സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, നാലു മുതല്‍ അഞ്ചു വരെ ഗൗതം നാരായണന്, ഭരത് നാരായണന്, ദേവനാരായണന് എന്നിവരുടെ വയലിന് ത്രയം, അഞ്ചു മുതല്‍ 7.30 വരെ സംഗീത വാദ്യ സമന്വയം (വയലിന്-ഡോ. പത്മശ്രീ സംഗീതകലാനിധി എ. കന്യാകുമാരി, വീണ-കലൈമാമണി മുടികൊണ്ടാന്‍ രമേശ്, തവില്‍-ട്രിപ്ലിക്കേഷന്‍ ശേഖര്‍, ഗഞ്ചിറ-അനിരുദ്ധ് ആത്രേയ), തുടര്‍ന്ന് 2022 ലെ മാണിക്യശ്രീ പുരസ്കാരം പത്മശ്രീ ഡോ. കന്യാകുമാരിക്കു നല്കുന്നു. രാത്രി 7.30 മുതല്‍ 9.30 വരെ മോഹിനിയാട്ടം, രാത്രി 9.30 മുതല്‍ 10.30 വരെ സപ്ന രാജേന്ദ്രന് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, രാത്രി 12 മുതല്‍ പുറപ്പാട്, ലവണാസുരവധം, കിരാതം കഥകളികള്‍ നടക്കും. വൈകീട്ട് 5.30 നു കുലീപിനി തീര്ഥമണ്ഡപത്തില് നാരായണന് നമ്പ്യാര്‍ അവതരിപ്പിക്കുന്ന പാഠകം, 6.30 നു രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന കുറത്തിയാട്ടം, രാവിലെ ശീവേലിക്കുശേഷം സന്ധ്യാവേലപ്പന്തലില്‍ രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, വൈകീട്ട് 4.30 മുതല്‍ സോപാനസംഗീതം, സന്ധ്യക്ക് കേളി, നാഗസ്വരം, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവ ഉണ്ടാകും.