ഡയബറ്റിസ് ദിനത്തോടനുബന്ധിച്ച് സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലോക ഡയബറ്റിസ് ദിനത്തോടനുബന്ധിച്ച് ഐഎംഎ ഇരിങ്ങാലക്കുട, സൈക്കിള്‍ ക്ലബ് ഇരിങ്ങാലക്കുട, മതിലകം എന്നിവര്‍ സഹകരിച്ച് സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഫല്‍ഗ് ഓഫ് ചെയ്തു. ഐഎംഎ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡോ. ജൈക്കബ് നെല്ലിശേരി, സൈക്കിള്‍ റൈഡേഴ്സിന്റെ പ്രതിനിധി സി.പി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ ബസ്റ്റാന്‍ഡ്, ഠാണാ പരിസരങ്ങളില്‍ റൈഡേഴ്സ് ഐഎംഎയുമായി സഹകരിച്ച് പൊതുജനങ്ങള്‍ക്ക് ഡയബറ്റിസ് ബോധവല്‍ക്കരണം നടത്തി. ഏകദേശം 100 പേരില്‍ 50 പേര്‍ക്ക് ഇന്ന് പ്രമേഹം അല്ലെങ്കില്‍ പ്രീ ഡയബറ്റിസ് ഉണ്ട്. വ്യായാമം, നല്ല ഭക്ഷണ രീതി എന്നിവകൊണ്ട് പ്രമേഹം മാറ്റാന്‍ സാധിക്കും എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഇരിങ്ങാലക്കുടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വ്യായാമത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണം എന്ന ആശയത്തോടെയും, അതിലൂടെ പ്രമേഹം ഉള്ളവര്‍ക്ക് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ വരാതെ നോക്കുക, പ്രമേഹം ഇല്ലാത്തവര്‍ക്ക് വരാതെ നോക്കുക എന്ന രണ്ടു ആശയം ആണ് സൈക്കിള്‍ യാത്രയിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് സംഘാടകര്‍ പറഞ്ഞു.