റവനൂ ജില്ല കേരള സ്കൂള്‍ കലോല്‍സവം ക്ഷണപത്രിക പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: റവന്യു സ്കൂള്‍ കലോല്‍സവം ക്ഷണപത്രിക പ്രകാശനം മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. സ്വീകരണ കമ്മറ്റി ചെയര്‍പേഴ്സണ്‍ അല്‍ഫോന്‍സ തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മദനമോഹനന്‍, ജില്ല വിദ്യഭ്യാസ ഓഫീസര്‍ എസ്. ഷാജി, പി.എ. ജസ്റ്റിന് തോമസ്, എ.ഇ. ഒ. ഡോ. നിഷ, കണ്‍വീനര്‍ എം.കെ.പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
