ഷീല ജയരാജ് ഒന്നാം ചരമ വാര്‍ഷിക ദിനചാരണം

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, സിപിഐ മുരിയാട് ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി, ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറേറിയന്‍, കേരള മഹിളാ സംഘം മണ്ഡലം കമ്മിറ്റി അംഗം, തുറവന്‍കാട് നവകേരള വായനശാല ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, മെഡിക്കല്‍ സേവനം നടത്തുന്നതിനിടെ വാഹന അപകടത്തില്‍ മരിച്ച ഷീല ജയരാജിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ സിപിഐ മണ്ഡലം കമ്മിറ്റിയുടെയും കേരള മഹിളാ സംഘത്തിന്റെയും നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. തുറവന്‍കാട് ജയകേരള വായനശാല പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം മുന്‍ മന്ത്രിയും സിപിഐ സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറുമായ വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന സിപിഐ നേതാവ് കെ.സി. ഗംഗാധരന് അധ്യക്ഷത വഹിച്ചു, സിപിഐ ജില്ലാ ട്രഷറര്‍ ടി.കെ. സുധീഷ്, മണ്ഡലം സെക്രട്ടറി പി. മണി കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, മുരിയാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ആര്. പൃഥ്യുരാജ്, കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന്, മണ്ഡലം സെക്രെട്ടേറിയറ്റ് അംഗം കെ.സി. ബിജു, മണ്ഡലം കമ്മിറ്റി അംഗം പി.ആര്. സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.