വേദികളിലേക്ക് എത്താന്‍ ഗതാഗത സൗകര്യമൊരുക്കി ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി
മിനി സ്കൂള്‍ ബസുകളുടെ സേവനം രാവിലെ 11 മുതല്‍ വൈകീട്ട് വരെ
ഇരിങ്ങാലക്കുട: പട്ടണത്തിലെ 16 വേദികളിലായി നടക്കുന്ന 33 ാമത് റവന്യു ജില്ലാ കലോത്സവത്തിന് വേദികളില്‍ നിന്ന് വേദികളിലേക്ക് എത്തിച്ചേരാന്‍ മത്സരാര്‍ഥികള്‍ക്കും സംഘാടകര്‍ക്കും തുണയാവുകയാണ് ട്രാന്‍സ്പോര്‍ട്ട് സബ് കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്കൂള്‍ ബസുകള്‍. നാഷണല്‍ സ്കൂളും കാട്ടുങ്ങച്ചിറ ലിസി സ്കൂളും വിട്ട് നല്കിയ മൂന്ന് മിനി ബസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഭക്ഷണശാല പ്രവര്‍ത്തിക്കുന്ന ഗായത്രി ഹാളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കാനും വണ്ടികള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ ഗതാഗത സൗകര്യം ഉണ്ടായിരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് സബ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, കണ്‍വീനര്‍ രമീസ് സുബൈര്‍ എന്നിവര്‍ പറഞ്ഞു. പ്രധാന വേദികളില്‍ ഒന്നായ ഗേള്‍സ് സ്കൂളില്‍ നിന്ന് ആരംഭിച്ച സര്‍വീസുകള്‍ ഫ്ളാഗ് ഓഫ് ചെയ്ത ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികളെ കൂടാതെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍, കൗണ്‍സിലര്‍മാരായ അഡ്വ.കെ.ആര്. വിജയ, അംബിക പള്ളിപ്പുറത്ത്, എ.എസ്. സഞ്ജയ്, സിജു യോഹന്നാന്, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.