ലഹരിവിരുദ്ധ സൈക്കിള്‍ യാത്രയും ബോധവല്‍ക്കരണ ക്ലാസും നടത്തി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സൈക്ലിംഗ് ക്ലബായ സി4 സൈക്ലിംഗ്, ഇരിങ്ങാലക്കുട സൈക്കിള്‍ ക്ലബ് എന്നിവര്‍ സംയുക്തമായി നഗരപ്രദക്ഷിണവും തുടര്‍ന്ന് എസ്എന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസും നടത്തി. എസ.എന്‍. ഹൈസ്കൂള്‍ പ്രധാനാധ്യാപിക അജിത അധ്യക്ഷത വഹിച്ചു. സൈക്കിള്‍ ക്ലബ് കോര്‍ഡിനേറ്റര്‍ സ്മിത ആന്റണി എം, കായികാധ്യാപകനായ അഭയ്, എസ്എന്‍ സ്കൂള്‍ കായികാധ്യാപകന് ഷാജു എന്നിവര്‍ സംസാരിച്ചു.