മുടിച്ചിറയുടെ കരാറുകാരന് എല്ലാ കരാറുകളും നല്കി അഴിമതിക്ക് കളമൊരുക്കുന്നു: കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട : മുടിച്ചിറയുടെ കരാറുകാരന് പഞ്ചായത്തിലെ എല്ലാ പണികളുടെയും കരാറുകള്‍ നല്കി അഴിമതിക്കു കളമൊരുക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. മുരിയാട് പഞ്ചായത്തില്‍ ഏറെ വിവാദമായിരുന്നു മുടിച്ചിറയുടെ നിര്‍മാണം. മുടിച്ചിറ തകര്‍ന്ന് വീണിട്ട് ഒരു വര്‍ഷം പിന്നീട്ടിട്ടും ഒരു കല്ല് പോലും അതില്‍ നിന്ന് മാറ്റാന്നോ പുതിയ പദ്ധതി കൊണ്ട് വരാനോ സാധിചിട്ടില്ല. 90 ലക്ഷം രൂപയാണ് മുടിചിറയുടെ നിര്‍മാണത്തിനായി വിവിധ പദ്ധതികള്‍ വഴി ലഭിച്ചത്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് മുടിച്ചിറ തകരുവാന്‍ കാരണം. ഈ കരാറുക്കാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനു പകരം പഞ്ചായത്തിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും നല്കി ഈ കരാറുകാരനെ സംരക്ഷിക്കുകായാണ് എല്‍ഡിഎഫ് ഭരണമുന്നണിക്കുള്ളതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി സാജു പാറേക്കാടന്റെ സ്ഥാനാരോഹണ ചടങ്ങിലാണ് ഇതു സംബന്ധിച്ച് വിഷയം ചര്‍ച്ച ചെയ്തത്. മുന്‍ കെപിസിസി പ്രസിഡന്റ് എം.പി. ജാക്സന് മുഖ്യാതിഥിയായി. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡിസിസി ജനറല്‍മാരായ ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനന്, ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍മാനും മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മണ്ഡലം ഭാരവാഹികളായ കെ.കെ. വിശ്വനാഥന്, ജോമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.