താഴേക്കാട് തീര്‍ത്ഥാടന ദൈവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ നാളെ
താഴേക്കാട്: താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ നാളെ ആഘോഷിക്കും. രാവിലെ 5.45 നും, 6.30 നും ദിവ്യബലി. വൈകീട്ട് 5.30 ന് ദിവ്യബലി തുടര്‍ന്ന് ലദീഞ്ഞ്, കുരിശിന്റെ വെഞ്ചിരിപ്പ്, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും. 15ന് രാവിലെ ആറിന് ദിവ്യകാരുണ്യ ആരാധന. 6.30 വിശുദ്ധ കുര്‍ബാന, രാവിലെ പത്തിന് ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാന, വചനസന്ദേശം എന്നിവ നടക്കും. റവ.ഡോ. കിരണ്‍ തട്ട്ള മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം. വൈകീട്ട് 5.30 ന് വിശുദ്ധ കുര്‍ബാന, കൊടിയിറക്കം എന്നിവ നടക്കും.