കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടിക്ക് പള്ളിപ്പുറം ഗോപാലന്‍നായരാശാന്‍ അനുസ്മരണസമിതിയുടെ പുരസ്കാരം
ഇരിങ്ങാലക്കുട: കഥകളി ആചാര്യനായിരുന്ന പള്ളിപ്പുറം ഗോപാലന് നായരാശാന് അനുസ്മരണ സമിതിയുടെ 2024 വര്‍ഷത്തെ പുരസ്കാരം കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണന്‍കുട്ടി ആശാന്. ഒക്ടോബര്‍ രണ്ടിന് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്കൂളില്‍ വച്ച് നടത്തുന്ന അനുസ്മരണ ദിനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു പുരസ്കാരം നല്‍കുമെന്ന് സംഘാടകരായ സമിതി പ്രസിഡന്റ് പ്രഫ. വി.കെ ലക്ഷ്മണന് നായര്‍, സെക്രട്ടറി കലാനിലയം ഗോപി എന്നിവര്‍ അറിയിച്ചു.