ആരോഗ്യപരിപാലന രംഗത്ത് മാകെയറിന്റെ പ്രവര്‍ത്തനം മഹത്തരമെന്ന് ആര്‍ച്ച അനീഷ്

ഇരിങ്ങാലക്കുട: ആരോഗ്യപരിപാലന രംഗത്ത് മാകെയറിന്റെ പ്രവര്‍ത്തനം മഹത്തരമെന്ന് ആര്‍ച്ച അനീഷ് പറഞ്ഞു. പ്രായമായവരുടെ ആരോഗ്യ പരിരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇരിങ്ങാലക്കുട മാകെയറില്‍ സംഘടിപ്പിച്ച സൗജന്യ വയോജന മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു നഗരസഭ കൗണ്‍സിലര്‍ ആര്‍ച്ച അനീഷ്. ആരോഗ്യ മേഖലയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് അവകാശപ്പെടുമ്പോഴും ആരോഗ്യ പരിപാലന മേഖലയില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണെന്ന് ആര്‍ച്ച അനീഷ് പറഞ്ഞു. മാകെയര്‍ അസി. ജനറല്‍ മാനേജര്‍ ഐ. ജെറോം അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് ആശംസാറാണി വേളേക്കാട്ട് സ്വാഗതവും സെയില്‍സ് ഹെഡ് ശ്രീജിത്ത് നന്ദിയും പറഞ്ഞു. വയോജന ആരോഗ്യ സംരക്ഷണ വിഭാഗത്തില്‍ വൈദഗ്ധ്യം നേടിയ ഡോ. സിജു ജോസ് കൂനന്‍ ക്യാമ്പിന് നേതൃത്വം നല്കി.