ജില്ലാ ക്ഷീരസംഗമം; ക്ഷീരപഥം -ഡയറി എക്സ്പോ ഉദ്ഘാടനം ചെയ്തു

ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് നടന്ന ക്ഷീരപഥം -ഡയറി എക്സ്പോ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് ക്ഷീരപഥം -ഡയറി എക്സ്പോ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് അംഗം സുജന ബാബു, തൃശൂര്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ട്രീസ തോമസ്, ടെക്നിക്കല്‍ അസിസ്റ്റന്റ് സി. ശാലിനി, പുത്തന്‍ചിറ ക്ഷീരസഹകരണ സംഘം സെക്രട്ടറി റോസ്മി ടാല്‍ബി, കോണത്തുകുന്ന് ക്ഷീര സഹകരണ സംഘം സെക്രട്ടറി സി.എസ്. സുമേഷ്, പടിയൂര്‍ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ഡോ. ടി.കെ. ഉണ്ണികൃഷ്ണന്, മതിലകം സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ ടി.വി. മഞ്ജുഷ എന്നിവര്‍ സംസാരിച്ചു.