പൂമംഗലം പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരം മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
പൂമംഗലം പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 1.49 കോടി വിനിയോഗിച്ച് നിര്‍മ്മിച്ച പൂമംഗലം പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മികച്ച പഞ്ചായത്തിന് ലഭിച്ച അവാര്‍ഡുകളുടെ തുക ഉപയോഗപ്പെടുത്തി സ്ഥലം വാങ്ങുകയും ഇരിങ്ങാലക്കുട എംഎല്‍എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നു ഘട്ടങ്ങളിലായി അനുവദിച്ച 1.49 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിച്ചത്. പാര്‍ക്കിംഗ് സൗകര്യത്തോടുകൂടി ആധുനിക സംവിധാനങ്ങളും ഉള്‍പ്പെടുത്തി 5605 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് പൂര്‍ത്തീകരിച്ചത്. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ജെ. സ്മിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് അരിപ്പാലം സെന്ററില്‍ നിന്ന് താളമേളാഘോഷങ്ങളോട് കൂടി ഘോഷയാത്ര അണിനിരന്നു.
ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുരേഷ് അമ്മനത്ത്, പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ടി എ സന്തോഷ്, ഹൃദ്യ അജീഷ്, കത്രീന ജോര്‍ജ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് മെമ്പര്‍ രഞ്ജിനി ശ്രീകുമാര്‍, സിനിമ -നാടന്‍ പാട്ട് കലാകാരന് രാജേഷ് തംബുരു, ഫ്ലവേഴ്സ് ടോപ് സിംഗര്‍ സീസണ് 5 ഫസ്റ്റ് റണ്ണര്‍ അപ്പ് സെബ മൂണ്‍, പൂമംഗലം പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഡോ. മാത്യൂ പോള്‍ ഊക്കന്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ അഞ്ചു രാജേഷ്, പൂമംഗലം പഞ്ചായത്ത് സെക്രട്ടറി പി. ജയ തുടങ്ങിയവര്‍ സംസാരിച്ചു.

ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ഹൃദയാര്‍ദ്രമായി ഇ. കേശവദാസ് അനുസ്മരണം
സാമൂഹികനീതിയുടെ രാഷ്ട്രീയം അജന്‍ഡയാകണം കെപിഎംഎസ്
ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം
ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍