ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് വാര്‍ഷിക പ്രാതിനിധ്യ പൊതുയോഗം നടന്നു

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗത്തില്‍ ബാങ്ക് ചെയര്മാന് എം.പി. ജാക്സന് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ടൗണ്‍ സഹകരണ ബാങ്കിന്റെ 107-ാമത് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. ബാങ്ക് ചെയര്മാന് എം.പി. ജാക്സന് അധ്യക്ഷതവഹിച്ചു. ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ എ.എല്‍. ജോണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ആക്ഷന്പ്ലാനുകളും സമര്‍പ്പിച്ചു. ബാങ്ക് വൈസ് ചെയര്മാന് പ്രഫ. ഇ.ജെ. വിന്‍സന്റ് സ്വാഗതവും ബാങ്ക് ഡയറക്ടര്‍ കെ.കെ. ചന്ദ്രന് നന്ദിയും പറഞ്ഞു.