ജോലിക്കിടയില്‍ ഷോക്കേറ്റ് എടക്കുളം സ്വദേശിയായ ഇലക്ട്രീഷ്യന് മരിച്ചു

ഇരിങ്ങാലക്കുട: ജോലിക്കിടയില്‍ ഷോക്കേറ്റ് എടക്കുളം സ്വദേശിയായ ഇലക്ട്രീഷ്യന് മരിച്ചു. എടക്കുളം എളേടത്ത് കൊച്ചയ്യപ്പന്റെ മകന് വിനോദ് (45) ആണ് മരിച്ചത്. ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു സംഭവം. ഇരിങ്ങാലക്കുട ഠാണാവില്‍ അല്‍ അമീന് ഷോപ്പിംഗ് കോംപ്ലക്സിലെ മുറിയില്‍ ഡ്രില്ലിംഗ് മെഷീന് ഉപയോഗിച്ച് ചുമര് തുളയ്ക്കുന്നതിനിടെ ചുമരിന്റെ ഉള്ളിലുള്ള വയറില്‍ നിന്നും ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. അപകട സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ-അനീഷ്യ. മക്കള്‍- ദേവനന്ദ, വരലക്ഷ്മി. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.