ഓണ്‍ലൈന്‍ പഠനത്തിന് സഹായമേകി ക്രൈസ്റ്റ് തവനിഷും കോമേഴ്സ് 2008-11 ബാച്ചും
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും പൂര്‍വവിദ്യാര്‍ഥികളായ 2008-11 ബികോം എയ്ഡഡ് ബാച്ചും സംയുക്തമായി നിര്‍ധനരായ കുടുംബത്തിലെ കുട്ടിക്കു മൊബൈല്‍ ഫോണ്‍ നല്കി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ മൊബൈല്‍ ഫോണ്‍ പൊറത്തിശേരി വില്ലേജ് ഓഫീസര്‍ ബിജു ദാസിനു കൈമാറി. ബികോം ബാച്ചിനെ പ്രതിനിധീകരിച്ച് എവിന്‍ വിന്‍സണ്‍ തൊഴുത്തുംപറമ്പിലും തവനിഷ് സംഘടനയെ പ്രതിനിധീകരിച്ച് പ്രഫ. മുവിഷ് മുരളി, പ്രഫ. ആല്വിന് തോമസ്, സ്റ്റുഡന്റ് സെക്രട്ടറി സൂരജ്, സ്പ്രെഡിംഗ് സ്മൈല്‍സ് പ്രതിനിധി ഫിറോസ് ബാബു എന്നിവര്‍ സന്നിഹിതരായി.