കോണത്തുകുന്ന് ഗവ. യുപി സ്കൂള്‍ കെട്ടിട നിര്‍മാണോദ്ഘാടനം നടത്തി
കോണത്തുകുന്ന് ഗവ. യുപി സ്കൂള്‍ കെട്ടിട നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്റെ പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനായുള്ള ഫണ്ടില്‍ നിന്നുള്ള 2.28 കോടി രൂപ ഉപയോഗിച്ചാണു നിര്‍മാണം. ഈ സ്കൂള്‍ ഉള്‍പ്പെടെ സംസ്ഥാനത്താകെ 56 സ്കൂളുകളുടെ നിര്മാണോദ്ഘാടനമാണു മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചത്. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടന പരിപാടി വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, ഹെഡ്മിസ്ട്രസ് പി. വൃന്ദ, പിടിഎ പ്രസിഡന്റ് എം.എസ്. രഘുനാഥ്, എഇഒ എം.വി. ദിനകരന്, ബിപിഒ ഇ.എസ്. പ്രസീത, തീരദേശ വികസന കോര്പ്പറേഷന് ഇഎക്സ്ഇ സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.