സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് വാര്‍ഷിക പൊതുയോഗം
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ അസോസിയേഷന്റെ 68-ാമത് വാര്‍ഷിക പൊതുയോഗവും ജില്ലാ കൗണ്‍സിലും ഇരിങ്ങാലക്കുട കെഎസ് പാര്‍ക്കില്‍ വച്ച് നടന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് സുഭാഷ് ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ് മുഖ്യാതിഥിയായിരുന്നു. നാഷണല്‍ റോവര്‍ കമ്മീഷണറായി നിയമിതനായ പ്രഫ. ഇ.യു. രാജനെ ആദരിച്ചു. സംസ്ഥാന അവാര്‍ഡ് ജേതാക്കളെയും സര്‍വീസില്‍ നിന്ന് വിരമിച്ചവരെയും കോവിഡ് സേവനപ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തിയവരെയും ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്കി. കെഎസ്ഇ ലിമിറ്റഡ് ജനറല്‍ മാനേജര്‍ എം. അനില്‍, ഡിഇഒ ഇന്‍ ചാര്‍ജ് വി. ജെസ്റ്റിന് തോമസ്, സ്കൗട് ആന്‍ഡ് ഗൈഡ് ഭാരവാഹികളായ സി.എസ്. സുധീഷ് കുമാര്‍, പി.പി. മേരി, എ.ആര്. സുകുമാരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സിജോ ജോസ് വരവ് ചെലവ് കണക്കുകളും വാര്‍ഷിക ബഡ്ജറ്റും അവതരിപ്പിച്ചു പൊതുയോഗത്തിന് ജില്ലാ സെക്രട്ടറി ജാക്സണ് വാഴപ്പിള്ളി സ്വാഗതവും പി.എ. ഐഷാബി നന്ദിയും പറഞ്ഞു.