ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുതലുമായി റോട്ടറി സെന്‍ട്രല്‍ ക്ലബ്
ഇരിങ്ങാലക്കുട: മുന്‍സിപ്പല്‍ പ്രദേശത്ത് കര്‍മ നിരതരായി അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തര്‍ക്കു കോവിഡ് രംഗത്ത് മനോധൈര്യത്തോടെ പ്രവര്‍ത്തിക്കുന്നതിനായി റോട്ടറി സെന്‍ട്രല്‍ ക്ലബ് പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു. മുന്‍സിപ്പല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ടി.ജെ. പ്രിന്‍സ് കിറ്റുകള്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജുവിനു കൈമാറി. റോട്ടറി ഭാരവാഹികളായ ഷാജു ജോര്‍ജ്, ടി.പി. സെബാസ്റ്റ്യന്‍, ഡോ. സെയ്ഫ് കോക്കാട്ട്, മുന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. അരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി, കൗണ്‍സിലര്‍ വി.സി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.