26ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ ഭാഗമായി നടത്തുന്ന ജില്ലാ വാഹന ജാഥക്ക് സിവില്‍ സ്റ്റേഷനില്‍ സ്വീകരണം നല്കി
ഇരിങ്ങാലക്കുട: പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണമെന്നവശ്യപ്പെട്ട് 26ന് കാല് ലക്ഷം ജീവനക്കാര്‍ നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ ഭാഗമായി ജോയിന്റ് കൗണ്‍സില്‍ നടത്തുന്ന ജില്ലാ വാഹന ജാഥക്ക് സിവില്‍ സ്റ്റേഷനില്‍ സ്വീകരണം നല്കി. മേഖലാ ട്രഷറര്‍ എന്‍.വി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ.എ. ശിവന്, വൈസ് ക്യാപ്റ്റന്‍ പി. അജിത്, ജാഥാ മാനേജര്‍ വി.ജെ. മെര്‍ളി, വി.വി. ഹാപ്പി, പി.കെ. ഉണ്ണികൃഷ്ണന്, ഇ.ജി. റാണി എന്നിവര്‍ സംസാരിച്ചു. ജാഥ ഇന്ന് തൃശൂരില്‍ സമാപിക്കും.