ലോട്ടറി മേഖലയെ നശിപ്പിക്കുന്നതിരെ ഐഎന്‍ടിയുസി സമര രംഗത്തക്ക്
ഇരിങ്ങാലക്കുട: സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലവും ഉദ്യോഗസ്ഥന്മാരുടെ തെറ്റായ നടപടികള്‍ മൂലവും ലോട്ടറി മേഖലയെ നാശത്തിലേക്ക് എത്തിച്ചതായി ഓള് കേരളാ ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി ജില്ലാ കമ്മറ്റി യോഗം കുറ്റപ്പെടുത്തി. ലോട്ടറി മേഖലയയോടുളള സര്‍ക്കാരിന്റെ തെറ്റായ സമീപനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമര രംഗത്തേക്ക് ഇറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എംപി ജാക്സണ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പി.എന്‍. സതീശന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. തോമസ്, സംസ്ഥാന സെക്രട്ടറിമാരായ ബെന്നി ജെക്കബ്, കെ.പി. സോമ സുന്ദരം, ടി.എം. ഗോപലക്യഷ്ണന്, ജില്ലാ ഭാരവാഹികളായ എന്‍.ഡി. പോള്‍സണ്‍, ലതീന്ദ്രന്‍, ശശി ചേലക്കര, ജോഷി ഗുരുവായൂര്‍, ശശി വല്ലാശ്ശേരി, ജിയോ ജോര്‍ജ്, പി. ഭരതകുമാര്‍, രാജീവ് മുണ്ടത്തിക്കോട്, ഷൈജു മാളക്കാരന്‍, എം.ആര്. പരമേശ്വരന്, ശ്രീനിവാസന്, ബെന്നി പുളിക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.