1500 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് വിതരണം ചെയ്ത് അറയ്ക്കല്‍ തൊഴുത്തുംപറമ്പില്‍ കുടുംബയോഗം. ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് 1500 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗ് വിതരണം ചെയ്തത്.നോട്ട് പുസ്തകങ്ങള്‍, കുട, പേനകള്‍, പെന്സിലുകള്, സ്കെയില്‍ തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും അടങ്ങിയ 1500 രൂപ വിലവരുന്ന ബാഗുകളാണ് വിതരണം ചെയ്തത്. പഠനോപകരണ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വഹിച്ചു. ടൗണ്‍ ജുമാ മസ്ജിദ് ഇമാം കബീര്‍ മൗലവി, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ടി.എം. ജോണി, മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് ടി.ജെ. തോമസ്, കിരണ്‍ ടി. ഫ്രാന്‍സീസ്, മിഥുന് തോമസ്, സിസ്റ്റര്‍ മരിയ ജോണ്‍, ജോണ്‍ നിധിന് തോമസ്, റോയ് ജോസ് ആലുക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വര്‍ഷങ്ങളായി മാതൃക പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി വരുന്ന ഡോ.ടി.എം. ജോസ്, മേഴ്സി ജോസ് എന്നിവരെ ചടങ്ങില്‍ആദരിച്ചു.