കൊടുങ്ങല്ലൂര്‍-തൃശൂര്‍ സംസ്ഥാന പാതയുടെ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി യാത്ര ദുരിതം അവസാനിപ്പിക്കുക-കേരള കോണ്‍ഗ്രസ് (ജേക്കബ്)
ഇരിങ്ങാലക്കുട: തൃശൂര്‍-ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയുടെ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി യാത്ര ദുരിതം അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. മഴക്കാലം ആയതോടെ റോഡുകള്‍ തകര്‍ന്ന നിലയിലായി. ഇതും മൂലം യാത്രക്കാര്‍ക്ക് ദുരിതവും വാഹനങ്ങള്‍ക്ക് കേടുപാടുകളും പൊതുജനങ്ങള്‍ക്ക് കഷ്ടപ്പാടും കൂടിവരുന്നു വരികയാണ്. സര്‍ക്കാരും കരാറുകാരും ഒത്തുകളി അവസാനിപ്പിച്ച് എത്രയും വേഗം റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രവര്‍ത്തയോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് സാം തോംസണ്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറി ശക്തിധരന് എടമുട്ടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. ജോണി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വത്സണ്‍ വത്സന് ചിയാരം, വിവിധ മണ്ഡലം പ്രസിഡന്റുമാരായ ഭരതന് പോത്താട്ടില്, ശശി കോട്ടപ്പുറം, എ.പി. ആന്റണി, സുനില്‍ കാവുശേരി, പി.ടി. ജോസഫ് മാസ്റ്റര്‍, എന്‍.പി. വേണു തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.എന്‍. മുരളി സ്വാഗതവും, ടി.സി. പോള്‍ രാജ് നന്ദിയും പറഞ്ഞു.